അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,11 (പൂര്‍ണ്ണമായും), കോന്നി വാര്‍ഡ് 10,വാര്‍ഡ് 18
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്‍റ് സോണുകൾ
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,10 (പൂര്‍ണ്ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,11 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (കോശിപ്പടി മുതല്‍ നെല്ലിമല താഴെ കൊളഞ്ഞിക്കൊമ്പ് പടി വരെ പ്രദേശങ്ങള്‍), തിരുവല്ല നഗരസഭ വാര്‍ഡ് 18 (തിരുമൂലപുരം കാളചന്തയ്ക്ക് സമീപ പ്രദേശങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഞ്ഞക്കടമ്പ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടുന്ന കുരിശുംമൂട് ജംഗ്ഷന്‍ മുതല്‍ ആമക്കുന്ന് വഴി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍), വാര്‍ഡ് 18 (പാലം ജംഗ്ഷന്‍ മുതല്‍ അംഗനവാടി വരെയുള്ള പുന്നമൂട് കോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂൺ എട്ടു മുതല്‍ ജൂൺ 15 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ 15 ന് അവസാനിക്കും.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കോടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (സിയോണ്‍കുന്ന്. ഇലവിനാല്‍ കുഴി, ആറ്റുവശ്ശേരി പ്രദേശങ്ങള്‍), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 05, 07, 12, 13, 14,15 (പൂര്‍ണ്ണമായും), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,14, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20(പൂര്‍ണ്ണമായും), വാര്‍ഡ് 24 (മിലാട് നഗര്‍ മുതല്‍ വള്ളക്കടവ് ഭാഗം വരെ), വാര്‍ഡ് 22 (വലഞ്ചുഴി പള്ളി മുതല്‍ മിലാട് നഗര്‍ ഭാഗം വരെയും സല്‍മാന്‍ പാരീസ് പ്രദേശവും), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പരുത്തിക്കാട്ട് മണ്ണു ഭാഗം), വാര്‍ഡ് 15 ( മുക്കട കോളനി ഭാഗം), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പൂര്‍ണ്ണമായും), വാര്‍ഡ് 07 (ഭവദാസന്‍മുക്ക് പ്രദേശം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (കുഭോംമ്പുഴ പ്രദേശം), വാര്‍ഡ് 09( ഞക്കുനിലം, കൊച്ചാലുംമൂട് പ്രദേശം), വാര്‍ഡ് 07 (പുളിനില്‍ക്കുന്നതില്‍ മുതല്‍ കാഞ്ഞിരപ്പാറ കോളനി പ്രദേശം വരെ), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുറുന്താര്‍ അംഗന്‍വാടി പടി മുതല്‍ ചരിവു പറമ്പില്‍ ഭാഗം വരെ), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കുമ്പഴ എസ്റ്റേറ്റ് കുറുമ്പറ്റി ഡിവിഷന്‍), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ഫിഷര്‍മാന്‍ കോളനി), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളെ ജൂണ്‍ എട്ടു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.