Trending Now

പ്രമാടം, കലഞ്ഞൂര്‍ , അരുവാപ്പുലം പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

പ്രമാടം, കലഞ്ഞൂര്‍ , അരുവാപ്പുലം പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലും 15 പഞ്ചായത്തുകളിലും
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളുടെ ടെസ്റ്റ് പോസിറ്റി നിരക്ക് ഉയര്‍ന്നിട്ടുള്ള പന്തളം നഗരസഭ, പ്രമാടം, പള്ളിക്കല്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, കോയിപ്രം, കുന്നന്താനം, കടപ്ര, പുറമറ്റം, അരുവാപ്പുലം, സീതത്തോട്, റാന്നി അങ്ങാടി, വടശ്ശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിച്ചിട്ടില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു.

നാല് പഞ്ചായത്തുകളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി
മല്ലപ്പുഴശ്ശേരി, ഏനാദിമംഗലം, നാറാണംമൂഴി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു.
error: Content is protected !!