Trending Now

കായിക താരങ്ങൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകണം

Spread the love

 

 

konnivartha.com :കോവിഡ് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ കായികമേഖലയിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് മുൻ അംഗം സലിം പി. ചാക്കോ മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു .

 

അന്തർദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ അടിസ്ഥാനമാക്കി കായികതാരങ്ങളെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തണം. കായികതാരങ്ങൾ, പരിശീലകർ, മറ്റ് സഹ സ്റ്റാഫുകൾ, മെഡിക്കൽ ടീം തുടങ്ങിയവർക്കാണ് മുൻഗണനാക്രമം നൽകേണ്ടത്.

 

ജൂൺ 25 മുതൽ 29 വരെ പട്യാലയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ നിന്നാണ് ടോക്കീയോ ഒളിംപിക്സിന് യോഗ്യത നേടാൻ കായിക താരങ്ങൾക്ക് അവസരം. കായികതാരങ്ങൾക്ക്
യോഗ്യത നേടാനുള്ള അവസാന ദിനം ജൂൺ 29 ആണെന്ന് സലിം പി. ചാക്കോ നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്.

error: Content is protected !!