Trending Now

ബ്ലോക്ക് മെമ്പറുടെ ഇടപെടൽ ഫലം കണ്ടു. മണ്ണീറയിലെ മൊബൈല്‍ നെറ്റ് വർക്ക് പ്രശ്നം പരിഹാരമാകുന്നു

 

ബ്ലോക്ക് മെമ്പറുടെ ഇടപെടൽ ഫലം കണ്ടു. മണ്ണീറയിലെ മൊബൈല്‍ നെറ്റ് വർക്ക് പ്രശ്നം പരിഹാരമാകുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : മണ്ണീറ എന്ന മലയോര പ്രദേശത്തെ വർഷങ്ങളായുള്ള പരാതിയായിരുന്ന ബി എസ്സ് എന്‍ എല്‍ മൊബൈൽ ഗുണഭോക്താക്കൾക്ക് നെറ്റ് വർക്ക് ഇല്ലാ എന്നുള്ളത്. കൂടാതെ വെദ്യുതി നിലച്ചാൽ മൊബൈൽ ഉപയോഗം പൂർണ്ണമായും നിലച്ച മട്ടാണ്.ഇതിനെ തുടർന്ന് കുട്ടികളുടെ ഓൺലൈൻ പഠനം തടസപ്പെട്ടിരുന്നു.

നിലവിലെ സാഹചര്യം കാണിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലും ഗ്രാമ പഞ്ചായത്ത് അംഗം പ്രീത പി.എസ് എന്നിവർ ആന്റോ ആന്റണി എം പി യെ വിവരം അറിയിച്ചതിനെ തുടർന്ന്എം പി യുടെ നിര്‍ദ്ദേശ പ്രകാരം ബി എസ് എന്‍ എല്‍ ഡപ്യൂട്ടി ജനറൽ മാനേജർ മുരളീധരന്‍ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് ഇടപെട്ടു . ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടീലിനെ തുടർന്ന് മണ്ണീറയിൽ സ്ഥാപിച്ചിരുന്ന ടവറിലെ പ്രവർത്തന രഹിതമായ ജനറേറ്റർ ഉൾപ്പെടെ മാറ്റി അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നു.