കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്യുവാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ഈ മാസം 14ന് രാവിലെ 11ന് ബന്ധപ്പെട്ട അസല്‍ രേഖകള്‍ സഹിതം പത്തനംതിട്ട നഗരസഭ ഓഫീസില്‍ ഹാജരാകണം. കുറഞ്ഞ യോഗ്യത ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ. ഫോണ്‍: 0468 2222249