അഗ്രിന്യൂട്രി ഗാര്‍ഡന്‍ ജില്ലാതല ക്യാമ്പയിനും അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക് ഉദ്ഘാടനവും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അഗ്രിന്യൂട്രി ഗാര്‍ഡന്‍ ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം, അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക് ഉദ്ഘാടനം, ഓക്‌സിലറി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ശീതകാല പച്ചക്കറി വിത്ത് വിതരണം, ജീവന്‍ ദീപം ഇന്‍ഷുറന്‍സ് ക്ലെയിം തുക വിതരണോദ്ഘാടനം എന്നിവ കുമ്പഴ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടത്തി.

അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ജില്ലാതല ക്യാമ്പയിന്‍, അര്‍ബന്‍ കിയോസ്‌ക് എന്നിവയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആദ്യ ഓക്‌സിലറി ഗ്രൂപ്പായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പ്രിയദര്‍ശിനി ഓക്‌സിലറി ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം ഗ്രൂപ്പംഗവും അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രേഷ്മ മറിയം റോയി നിര്‍വഹിച്ചു. ശീതകാല പച്ചക്കറി വിത്ത് വിതരണവും മുഖ്യ പ്രഭാഷണവും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അംബികാ വേണു, ജീവന്‍ദീപം ഇന്‍ഷുറന്‍സ് ക്ലെയിം ചെക്ക് വിതരണോദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, അര്‍ബന്‍ കിയോസ്‌കിന്റെ ആദ്യ വില്പന നഗരസഭ പ്രതിപക്ഷ നേതാവ് ജാസിം കുട്ടി എന്നിവര്‍ നിര്‍വഹിക്കുകയും ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.

നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍. സാബു, എ.അഷറഫ്, വിമല ശിവന്‍, ലാലി രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എച്ച് സലീന സ്വാഗതവും ഫാം ലൈവ്‌ലിഹുഡ് ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം നന്ദിയും പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീവിദ്യ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രസന്ന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, നഗരസഭ സിറ്റി മിഷന്‍ മാനേജര്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, വിവിധ സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍മാര്‍, ജീവ ടീം അംഗങ്ങള്‍, കാര്‍ഷിക ഗ്രൂപ്പംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!