Trending Now

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം

കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു . കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ ജലനിരപ്പ് 190.00 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, തുടര്‍ന്ന് ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നപ്പോള്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 51.36 ക്യുമെക്ക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാല്‍ ഈ ഷട്ടറുകള്‍ 60 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 101.49 ക്യൂമെക്ക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇങ്ങനെ ഒഴുക്കിവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. ഡാമില്‍ നിന്നും ഒഴുക്കിവിടുന്നതായ ജലം ആങ്ങമൂഴിയില്‍ രണ്ടു മണിക്കൂറിന് ശേഷം എത്തും. ആയതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് കളക്ടര്‍ അറിയിച്ചു.

error: Content is protected !!