കലഞ്ഞൂര്‍ പഞ്ചായത്ത് വാര്‍ഡ് 06 (പോത്തുപാറ ഭാഗം)കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വെട്ടിക്കുന്ന് കോളനി ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (ദീര്‍ഘിപ്പിക്കുന്നു), ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 13, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പോത്തുപാറ ഭാഗം) , ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, വാര്‍ഡ് 07 (ചക്കാലകുന്ന് ഭാഗം) വാര്‍ഡ് 09 (പുളിക്കാമല രാജീവ് ഗാന്ധി കോളനി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂൺ രണ്ട് മുതല്‍ ഒൻപതു വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ ഒൻപതിന് അവസാനിക്കും.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് കോളനി പ്രദേശം, ഗുരുമന്ദിരത്തിനും മുതലപ്പുഴ ജംഗ്ഷനും ഇടയ്ക്ക്), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 മല്ലപ്പുഴശേരി
ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പറക്കാവ് കോളനി മുതല്‍ കോട്ടൂരേത്ത് പടി വരെ ഭാഗങ്ങള്‍), വാര്‍ഡ് 08(പാറയില്‍ ഭാഗം മുതല്‍ സീഡ് ഇന്ത്യ ഭാഗം വരെ), വാര്‍ഡ് 07, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (നെല്ലിമല പുത്തന്‍പീടിക പടി മുതല്‍ മോളിക്കല്‍ മല ഇ.എ.എല്‍.പി.എസ്സ് സ്കൂള്‍ പടി ഭാഗം വരെ), വാര്‍ഡ് 11 (മാരിയത്ത് പള്ളി മുതല്‍ കുഞ്ഞന്‍വീട് ഭാഗം വരെയും, നെല്ലിക്കല്‍ ഭൂവനേശ്വരി അമ്പലം മുതല്‍ പാറയില്‍ ഭാഗം വരെയും), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 എന്നീ പ്രദേശങ്ങളെ ജൂണ്‍ രണ്ടു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.