Trending Now

കോവിഡ് പ്രതിരോധം:ഓഫീസുകളും ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കോവിഡ് പ്രതിരോധം:ഓഫീസുകളും ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓഫീസുകളും ബാങ്കുകളും ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വായു സഞ്ചാരം ഉറപ്പുവരുത്തണം. നേരിട്ട് പങ്കെടുക്കേണ്ട യോഗങ്ങള്‍ ഒഴിവാക്കണം. കൂട്ടംകൂടിയുള്ള ചായ സല്‍ക്കാരം, ഉച്ചഭക്ഷണം എന്നിവ ഒഴിവാക്കണം. ട്രഷറി, ബാങ്കുകള്‍, റേഷന്‍ കടകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട ഓഫീസ് മേലധികാരി/ റേഷന്‍ കട ഉടമ ശ്രദ്ധിക്കണം. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ആളുകള്‍ നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി മാര്‍ക്ക് ചെയ്തിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

error: Content is protected !!