Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2800, തിരുവനന്തപുരം 2246, പാലക്കാട് 1282, കൊല്ലം 2145, എറണാകുളം 2017, തൃശൂര്‍ 1586, ആലപ്പുഴ 1548, കോഴിക്കോട് 1331, കോട്ടയം 849, കണ്ണൂര്‍ 785, പത്തനംതിട്ട 677, ഇടുക്കി 448, കാസര്‍ഗോഡ് 426, വയനാട് 253 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 13, കോഴിക്കോട് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കൊല്ലം, വയനാട് 4 വീതം, ആലപ്പുഴ, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂര്‍ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂര്‍ 1502, കാസര്‍ഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,64,008 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,26,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,493 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 01.06.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 920 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 692 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍ 12
2. പന്തളം 22
3. പത്തനംതിട്ട 37
4. തിരുവല്ല 55
5. ആനിക്കാട് 9
6. ആറന്മുള 17
7. അരുവാപുലം 2

8. അയിരൂര്‍ 8
9. ചെന്നീര്‍ക്കര 11
10. ചെറുകോല്‍ 10
11. ചിറ്റാര്‍ 6
12. ഏറത്ത് 9
13. ഇലന്തൂര്‍ 5

14. ഏനാദിമംഗലം 11
15. ഇരവിപേരൂര്‍ 21
16. ഏഴംകുളം 10
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 31
19. കടപ്ര 30

20. കലഞ്ഞൂര്‍ 8
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 2
23. കൊടുമണ്‍ 5
24. കോയിപ്രം 35

25. കോന്നി 5
26. കൊറ്റനാട് 11
27. കോട്ടാങ്ങല്‍ 11
28. കോഴഞ്ചേരി 4
29. കുളനട 11
30. കുന്നന്താനം 15
31. കുറ്റൂര്‍ 14
32. മലയാലപ്പുഴ 18
33. മല്ലപ്പളളി 9
34. മല്ലപ്പുഴശ്ശേരി 4
35. മെഴുവേലി 12
36. മൈലപ്ര 1
37. നാറാണംമൂഴി 16
38. നാരങ്ങാനം 3
39. നെടുമ്പ്രം 4
40. നിരണം 5
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 12
43. പന്തളം-തെക്കേക്കര 9
44. പെരിങ്ങര 6

45. പ്രമാടം 7
46. പുറമറ്റം 6
47. റാന്നി 17
48. റാന്നി-പഴവങ്ങാടി 22
49. റാന്നി-അങ്ങാടി 16
50. റാന്നി-പെരുനാട് 10
51. സീതത്തോട് 11
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശ്ശേരി 7
54. തുമ്പമണ്‍ 13
55. വടശ്ശേരിക്കര 17
56. വളളിക്കോട് 14
57. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 105141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 97774 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 01.06.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (53) 01.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 18.05.2021ന് രോഗബാധ സ്ഥിരീകരിച്ച അയിരൂര്‍ സ്വദേശി (60) 31.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 28.05.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (66) 31.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 23.05.2021ന് രോഗബാധ സ്ഥിരീകരിച്ച ചെറുകോല്‍ സ്വദേശി (55) 30.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 23.05.2021ന് രോഗബാധ സ്ഥിരീകരിച്ച കൊറ്റനാട് സ്വദേശി (86) 31.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) 29.04.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (64) 23.05.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) 07.05.2021ന് രോഗബാധ സ്ഥിരീകരിച്ച കൊറ്റനാട് സ്വദേശി (85) 28.05.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 920 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 96235 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 8385 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8075 പേര്‍ ജില്ലയിലും, 310 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 18209 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1140 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3147 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 15 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 82 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 22496 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി
ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെവരെ
ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 276418 852 277270
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 249983 1391 251374
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 48703 56 48759
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 8152 10 8162
6 സി.ബി.നാറ്റ് പരിശോധന 827 2 829
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 584568 2311 586879
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 415645 3084 418729

ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 1000213 5395 1005608

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5395 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1751 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.26 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.46 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.3 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 158 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 73 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 577 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

error: Content is protected !!