Trending Now

കോന്നി പഞ്ചായത്ത് വാര്‍ഡ് 01, വാര്‍ഡ്14, വാര്‍ഡ്15 മേഖലയില്‍ കണ്ടെയ്മെന്‍റ് സോണുകള്‍

കോന്നി പഞ്ചായത്ത് വാര്‍ഡ് 01, വാര്‍ഡ്14, വാര്‍ഡ്15 മേഖലയില്‍ കണ്ടെയ്മെന്‍റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (വഞ്ചിപ്പടി ഭാഗം മുതല്‍ മണിയന്‍ പാറ  മിച്ചഭൂമി വരെ പ്രദേശം ), വാര്‍ഡ്14 ( മഠത്തില്‍ കാവ് അമ്പലം മുതല്‍ കൊട്ടക്കുന്ന് ഭാഗം വരെ), വാര്‍ഡ്15 (വട്ടക്കാവ് ലക്ഷംവീട് കോളനി മുതല്‍ കല്ലിടുക്കിനാല്‍ ഭാഗം വരെയും ചേരിമുക്ക് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശം )

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 05 (ചുഴന ലക്ഷം വീട് കോളനി പ്രദേശം ), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,10,

തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 2, 3, 4, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ( പാലശേരി കോളനി പ്രദേശം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (തെറ്റുമ്പാറ കുറ്റിക്കാല ഭാഗം), വാര്‍ഡ് 6 (ചരിവുകാല പടി മുതല്‍ തെക്കേ ചരിവുകാല റോഡ് വരെ),

കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂത്തുക്കാല ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,4,14,15,18 വാര്‍ഡ് 16 (ദീര്‍ഘിപ്പിക്കുന്നു), , എന്നീ പ്രദേശങ്ങളില്‍ മേയ് 28 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

അടൂര്‍ നഗരസഭ വാര്‍ഡ് 02 (സാല്‍വേഷന്‍ ആര്‍മിക്ക് എതിര്‍വശമുള്ള റോഡ് – പൂങ്കോട് റോഡ്, വിളനിലം വെയ്റ്റിംഗ് ഷെഡിന് എതിര്‍വശം), പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, പത്തനംതിട്ട നഗരസഭ വാര്‍ഡ് 21, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ഒഴികെ), തിരുവല്ല നഗരസഭ വാര്‍ഡ് 19 (തിരുമൂലപുരം ബോധനയുടെ കിഴക്കുവശം പാറയില്‍ ഭാഗം), വാര്‍ഡ് 15 (തൈമല ഇവാഞ്ചലിക്കല്‍ പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ), വാര്‍ഡ് 10, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 09, 15, കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (വള്ളിക്കാട്, മുണ്ടാക്കല്‍, പ്ലാത്താനത്ത് ഭാഗം), വാര്‍ഡ് 12 (പരുത്തിക്കാട്ട് മണ്ണ് ഭാഗം), വാര്‍ഡ് 15 (മുക്കട കോളനി), പ്രദേശങ്ങളെ മേയ് 28 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.