Trending Now

കോന്നി ചാങ്കൂര്‍ -അട്ടച്ചാക്കല്‍ റോഡില്‍ വെള്ളം കയറി : ഗ്യാസ് ഗോഡൌണ്‍ മുങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയെ തുടര്‍ന്നു അച്ചന്‍ കോവില്‍ നദിയിലെ ജലം ഉയര്‍ന്നു . കോന്നി ചാങ്കൂര്‍ -അട്ടച്ചാക്കല്‍ റോഡില്‍ വെള്ളം കയറി. ചെറിയ വാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയില്ല . ചാങ്കൂര്‍ ഗ്യാസ് ഗോഡൌണ്‍ വെള്ളത്തില്‍ മുങ്ങി. അച്ചന്‍ കോവില്‍ നദിയുടെ താഴ്ന്ന പ്രദേശം എല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ് . നദിയുടെ സമീപത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലത്തു മാറി താമസിക്കണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

ചിത്രം : രാജേഷ് പേരങ്ങാട്ട് 

error: Content is protected !!