Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമീപത്തെ തദ്ദേശ സ്ഥാപനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമീപത്തെ തദ്ദേശ സ്ഥാപനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി അതത് തദ്ദേശസ്ഥാപനങ്ങളില്‍ താമസിക്കുന്ന അവശ്യ സര്‍വീസ് ഒഴികെയുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കിയിരുന്നു.

ഈ ജീവനക്കാരെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ വിഭാഗത്തിലുള്ള എല്ലാ ജീവനക്കാരും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ മുമ്പാകെ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!