കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആവണിപ്പാറകോളനിയിലെ എല്ലാവര്‍ക്കും കോവിഷീല്‍ഡ് വാക്‌സിൻവിതരണംചെയ്തു. കോളനി നിവാസികളായ 68 പേര്‍ക്കാണ് വാക്‌സിന്‍ വിതരണം നടത്തിയത്.
ലോക്ഡൗണ്‍ മൂലം യാത്രാസൗകര്യം ഇല്ലാത്ത ആവണിപ്പാറയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൊബൈല്‍ റേയ്ഞ്ച്, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ഇല്ലാത്തതിനാല്‍ ആവണിപ്പാറയിലെ ആളുകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ വാക്‌സിനേഷനോ സാധ്യമല്ലായിരുന്നു. പ്രതികൂലമായ കാലവസ്ഥയിലും ഗ്രാമ പഞ്ചായത്തിന്റെ പ്രത്യകേ നിര്‍ദേശ പ്രകാരമാണ് ആവണിപ്പാറയിലേ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്.
കോവിഡ് വാക്‌സിനേഷൻ പത്തനംതിട്ട ജില്ലാ ഓഫീസര്‍ ഡോ. ഗണേശിന്റെ സാന്നിധ്യത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജയന്‍, സെക്ട്രല്‍ മജിസ്‌ട്രേറ്റ് അഞ്ജു, റേയ്ഞ്ച് ഓഫീസര്‍ അജീഷ് മധുസൂധനന്‍, ജനപ്രതിനിധികളായ സിന്ധു പി., ജോജു വര്‍ഗീസ്, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.