Trending Now

സര്‍ക്കാര്‍ “വില കുറച്ചതോടെ N 95 മാസ്ക്കിന് കോന്നിയില്‍ ക്ഷാമം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധമാര്‍ഗമായ N 95 മാസ്ക്കിന് കോന്നി മേഖലയില്‍ ക്ഷാമം . മാസ്ക്കിനും മറ്റും സര്‍ക്കാര്‍ വിലക്കുറച്ച് ഉത്തരവ് ഇറക്കിയതോടെ കൊള്ള ലാഭം നിലച്ചതോടെ N 95 മാസ്ക്ക് എടുത്ത് വിറ്റു വന്ന പല സ്ഥാപനവും മാസ്ക്ക് എടുക്കാതെയായി . മിച്ചം ഇരുന്ന മാസ്ക്ക് തിരികെ കൊടുക്കുകയും ചെയ്തു .ഹോള്‍സെയിലായി 10 രൂപ അന്‍പത് പൈസയ്ക്ക് ലഭിച്ച N 95 മാസ്ക്ക് അന്‍പത് നൂറു രൂപയ്ക്കു ആണ് കച്ചവട സ്ഥാപനനങ്ങളില്‍ വിറ്റിരുന്നത് . മെഡിക്കല്‍ സ്റ്റോറില്‍ മാത്രം ലഭിച്ചിരുന്ന N 95 മാസ്ക്കിന് ഉയര്‍ന്ന വില ലഭിക്കും എന്നു കണ്ടറിഞ്ഞു മിക്ക പലചരക്ക് കടയില്‍ പോലും എന്‍ 95 മാസ്ക്ക് ഇറക്കി വെച്ചു . ഒരു മാസ്ക്കിന് 40 രൂപയോളം ലാഭം ലഭിച്ചു .
മാസ്ക്കിനും മറ്റും ഉള്ള ഉയര്‍ന്ന വില കുറക്കണം എന്നാവശ്യം ഉന്നയിച്ച് ഇന്‍ഡ്യന്‍ കണ്‍സ്യൂമര്‍ ഫോറം സര്‍ക്കാരിന് പരാതി നല്‍കിയതോടെ കഴിഞ്ഞ ദിവസം മുതല്‍ വില കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി .

കോവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ​​ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് കുറച്ചത് . വിലകുറച്ചതോടെ കൊള്ള ലാഭം കിട്ടുന്ന വഴി അടഞ്ഞതോടെ N 95 മാസ്ക്ക് എടുക്കാതെയായി . ഇതോടെ ആണ് ക്ഷാമം നേരിട്ടത് എന്ന് “കോന്നി വാര്‍ത്ത ഡോട്ട് കോം” അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നു .

എന്‍ 95 മാസ്ക്ക് 22 രൂപയ്ക്ക് വില്‍ക്കണം എന്നാണ് സര്‍ക്കാര്‍ തീരുമാനം . എന്നാല്‍ 25 രൂപയ്ക്ക് ആണ് എന്‍ 95 മാസ്ക്ക് എടുക്കുന്നത് എന്ന് കോന്നിയിലെ ഒരു മെഡിക്കല്‍ സ്റ്റോര്‍ ഉടമ പറയുന്നു . 500 എണ്ണം ഒന്നിച്ചു ഹോള്‍ സെയില്‍ വിലയില്‍ എടുത്താല്‍ മാത്രമേ 10 രൂപ 50 പൈസയ്ക്ക് ലഭിക്കൂ എന്നും പറയുന്നു . 10 അല്ലെങ്കില്‍ 25 എണ്ണത്തില്‍ കൂടുതല്‍ കോന്നിയിലെ ഒരു സ്ഥാപനത്തിലും എടുത്ത് വെക്കാറില്ല എന്നും പറയുന്നു . 25 രൂപയ്ക്കു ലഭിക്കുന്ന എന്‍ 95 മാസ്ക്ക് എങ്ങനെ 22 രൂപയ്ക്ക് സര്‍ക്കാര്‍ നിരക്കില്‍ കൊടുക്കാന്‍ കഴിയുമെന്നും ചോദിക്കുന്നു . ഇതോടെ എന്‍ 95 മാസ്ക്ക് എടുക്കുന്ന കച്ചവടം മിക്കവരും മതിയാക്കി .ഇതോടെ ക്ഷാമം നേരിടുന്നു .
N 95 മാസ്ക്ക് കോന്നിയില്‍ യഥേഷ്ടം ലഭിക്കാന്‍ ഉള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് ജനം ആവശ്യം ഉന്നയിച്ചു .

എസ്സ് അജിന്‍ @ചീഫ് റിപ്പോര്‍ട്ടര്‍ ,കോന്നി വാര്‍ത്ത ഡോട്ട് കോം 

error: Content is protected !!