ജൂണിലെ എല്ലാ പരീക്ഷയും പി എസ്സ് സി മാറ്റി വെച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും കേരള പി.എസ്.സി. മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വ്യക്തമാക്കി.
രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ മെയ് മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാർട്ട്മെന്റ് തല പരീക്ഷകളും ഇതിപ്പെടും.കൂടാതെ പി.എസ്.സി. പത്താം തര പ്രാഥമിക പരീക്ഷയും പന്ത്രണ്ടാം തര പ്രാഥമിക പരീക്ഷയും വിവിധ ഘട്ടങ്ങളിലായാണ് നടന്നത്.