Trending Now

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. മഴക്കെടുതിയിലും, കാറ്റിലും നിയോജക മണ്ഡലത്തിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ തന്നെ ഏറ്റവുമധികം മഴ പെയ്ത പ്രദേശം കോന്നിയാണ്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടായിട്ടുണ്ട്. ഇവ മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.

കലഞ്ഞൂര്‍

കലഞ്ഞൂർ പഞ്ചായത്തിൽ നാശനഷ്ടങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണ്. കലഞ്ഞൂർ വലിയതോട് കര കവിഞ്ഞ് കുറ്റിമൺ കോളനിയിൽ വെള്ളം കേറിയതിനെ തുടർന്ന് 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് തഹസീൽദാർ കലഞ്ഞൂർ ഗവ.ഹൈസ്കൂളിൽ ക്യാമ്പ് ആരംഭിച്ച് അവിടേയ്ക്ക് മാറ്റുകയായിരുന്നു. മഴക്കെടുതിയിൽ തകർന്ന എലിക്കോട് ഭാഗത്തെ വീടുകളും എം.എൽ.എ സന്ദർശിച്ചു.

പ്രമാടം

പ്രമാടം വെള്ളപ്പാറ മേഖലയിൽ തകർന്ന വീടുകളിലും എം.എൽ.എ സന്ദർശനം നടത്തി. ഇവിടെവീട് പൂർണമായും തകർന്നവരെ വാടക വീട് എടുത്തു മാറ്റിപ്പാർപ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അപകടാവസ്ഥയിലായ
വലഞ്ചുഴി നടപ്പാലവും എം.എൽ.എ സന്ദർശിച്ചു. ജല നിരപ്പ് താണതിനു ശേഷം പാലം ബലപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ജനീഷ് കുമാർ പറഞ്ഞു.

വള്ളിക്കോട്

വള്ളിക്കോട് പഞ്ചായത്തിലെ വാഴമുട്ടം ആറാം വാർഡിൽ നിരവധി വീടുകളാണ് തകർന്നത്.ഈ വീടുകളിൽ സന്ദർശനം നടത്തിയ എം.എൽ.എ അടിയന്തിര നടപടികൾ സ്വീകരിക്കാൻ തഹസീൽദാർക്കു നിർദ്ദേശം നല്കി.

ചിറ്റാർ

ചിറ്റാർ എൽ പി സ്കൂളിനു സമീപം റോഡ് സംരക്ഷണ ഭിത്തിയും തകർന്നു.നഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം പി മണിയമ്മ, പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ് എൻ നവനിത്ത്, വള്ളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ആർ മോഹനൻ നായർ,സിപിഎം കോന്നി ഏരിയ സെക്രട്ടറി ശ്യം ലാൽ സംഗേഷ് ജി നായർ, മറ്റു ജനപ്രതിനിധികൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

error: Content is protected !!