Trending Now

മൈലപ്ര സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ നൽകി

മൈലപ്ര സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ നൽകി

കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മൈലപ്ര സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ സംഭാവന നൽകിയതായി ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു .
ബാങ്കിന്‍റെ വിഹിതമായ 5 ലക്ഷം രൂപയും ജീവനക്കാരുടെ 2 ദിവസത്തെ ശമ്പളം ആയ 46658 രൂപയും ഭരണ സമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസായ 4950 രൂപ പ്രസിഡന്‍റിന്‍റെ ഹോണറേറിയം 5000 രൂപ എന്നിവ ഉൾപ്പെടെയാണ് 556608 രൂപ നൽകിയത് എന്നു ജെറി ഈശോ ഉമ്മൻ പറഞ്ഞു .