കോന്നി പഞ്ചായത്തിലെ 4 വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
www.konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മാലായില്‍ ജി.എല്‍.പി സ്‌കൂള്‍ ഭാഗം, മണ്ണങ്കാട്ടുമണ്ണില്‍പടി റോഡ് മുതല്‍ കാഞ്ഞിരക്കാട്ടു ഭാഗം വരെ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാറയ്ക്കല്‍, പടിഞ്ഞാറന്‍മങ്കാട്, മങ്ങാട് മിച്ചഭൂമി എന്നിവിടങ്ങളില്‍), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, 11, (എട്ട് ദീര്‍ഘിപ്പിക്കല്‍),
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (സെന്റ് ജോര്‍ജ് എച്ച്എസ് ജംഗ്ഷന്‍ മുതല്‍ വാട്ടര്‍ ടാങ്ക് ഉള്‍പ്പെടുന്ന ഭാഗം വരെ നാടുകാണി കോളനി ഭാഗം മുതല്‍ ഇ.ആര്‍.റ്റി ജംഗ്ഷന്‍ മുക്ക് വരെ ), വാര്‍ഡ് 11 (മാരൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ കൊട്ടാരത്തില്‍ പടി വരെ (എസ് റോഡിന്റെ ഇരുവശവും) മങ്ങാരം മത്തിനാട് ഭാഗം എംസി), വാര്‍ഡ് 16 (കോന്നി മാങ്കുളം റേഷന്‍കടപ്പടി മുതല്‍ തെക്കേമുക്ക് പടിമുക്ക് വരെ), വാര്‍ഡ് 18 (മാമ്മൂട് തടിമില്ല് ജംഗ്ഷന്‍ മുതല്‍ ചിറ്റൂര്‍മുക്ക് ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും) എന്നീ പ്രദേശങ്ങളില്‍ മേയ് 13 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പാലം, മാവില), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, ആറ്, 11, 16 , വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, നാല്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മേച്ചിറ കോളനി ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 പ്രദേശങ്ങളെ മേയ് 13 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.