കോന്നി വാര്‍ത്ത ഡോട്ട് കോം : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സി.എച്ച്.സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഡിഗ്രിയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട പ്രായപരിധി 40 വയസ് വരെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം ഒന്ന്. വേതനം 17000 രൂപ.
താല്പര്യമുള്ളവര്‍ അപേക്ഷകള്‍ [email protected], [email protected] എന്നീ മെയില്‍ ഐഡികളില്‍ സമര്‍പ്പിക്കണം. മുന്‍ പരസ്യ പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ മേല്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒരിക്കല്‍ കൂടി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 14 ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍: 04735 252029.