കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് കകാട്ട് നദിയിലെ ഹൈസ്കൂള്‍ കടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം മാടമണ്‍ മുക്കം കടവില്‍ നിന്നും ലഭിച്ചു . റാന്നി പെരുനാട് നിവാസിയും മാമ്പാറയില്‍ ഇപ്പോള്‍ താമസിക്കുന്ന അരുണ്‍ മോഹന്‍ (24 ) ആണ് കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് നീന്തുന്നതിന് ഇടയില്‍ ഒഴുക്കില്‍ പെട്ടത് . അഗ്നി ശമന വകുപ്പും നാട്ടുകാരും തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്