കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൌണ്‍ മൂലം കോന്നിയില്‍ അവശ്യസാധനങ്ങള്‍ ക്കു ബുദ്ധിമുട്ടില്ല .മെഡിക്കല്‍ സ്റ്റോര്‍ , പഴം പച്ചക്കറി ബേക്കറി പാല് പലവ്യഞ്ജന മീന്‍ ,കോഴി കടകളും പെട്രോള്‍ പമ്പും വാഹന റിപ്പയര്‍ ടയര്‍ കടകളും തുറന്നിട്ടുണ്ട് . പോലീസ് സുരക്ഷാ ക്രമീകരണത്തോടെ അവശ്യസാധനങ്ങള്‍ വാങ്ങിക്കാം .
കുടുംബത്തില്‍ ഒരാള്‍ക്ക് സത്യവാങ് മൂലം എഴുതിയ അപേക്ഷയോടെ കോന്നി ടൌണില്‍ എത്തി സാധനങ്ങള്‍ വാങ്ങിക്കാം . അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെ ഒരംഗം പുറത്തുപോയി വരാം എന്നു ഇന്നലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു . സിവില്‍ സപ്ലൈസ് വകുപ്പ് തങ്ങളുടെ എല്ലാ സ്ഥാപനങ്ങളിലും അവശ്യ സാധനങ്ങള്‍ യഥേഷ്ടം എത്തിച്ചിട്ടുണ്ട് .മൊബൈല്‍ കടകള്‍ കോന്നിയില്‍ തുറന്നിട്ടില്ല .