Trending Now

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂര്‍ കോവിഡ് 19 കണ്‍ട്രോള്‍ റൂം

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്തെ രോഗികളേയും അവരുടെ കുടുംബങ്ങളേയും കൃത്യമായി വിവരങ്ങള്‍ നല്കി സഹായിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമായി നടത്തിപ്പിലേക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചെയര്‍മാനായും അംഗന്‍വാടി ഹെല്‍പ്പര്‍മാരെ കണ്‍വീനര്‍മാരായും നിയമിച്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുകയും വോളന്റിയേഴ്‌സിനെയും നിയമിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി മോണിറ്ററിംഗ് സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പറന്തല്‍ വാര്‍ഡില്‍ ഓള്‍ ഇന്ത്യ പ്രെയര്‍ ചര്‍ച്ച് ക്യാമ്പസില്‍ 75 കിടക്കകള്‍ ഉള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ 2021 ജനുവരി മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുവാന്‍ റാപ്പിംഡ് റസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഫോണ്‍: 9496042684, 9496042685, 9447691451, 9495518355, 9947191033, 9447410969.

error: Content is protected !!