Trending Now

കോന്നിയൂര്‍ ജനീഷ് കുമാറിന് ഒപ്പം: എം എല്‍ എയായി തുടരും

കോന്നിയൂര്‍ ജനീഷ് കുമാറിന് ഒപ്പം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എയായി തുടരും . തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി .
കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂർപ്രകാശ് 2019 ലോക് സഭാ തിരെഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ തുടർന്ന് ഒഴിവ് വന്ന നിയമസഭാ മണ്ഡലത്തിൽ ഒക്ടോബർ 21, 2019 നു ഉപതെരെഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് പാർട്ടിയുടെ പി മോഹൻരാജിനെ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് കെ.യു. ജനീഷ് കുമാർ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം ഒരുക്കിയത്. മണ്ഡലം പുനർനിർണയത്തിന് മുമ്പും പിമ്പും കോന്നി മണ്ഡലത്തിൽ കോൺഗ്രസ് ശക്തമായിരുന്നു. ഇവിടെയാണ് 54,099 വോട്ട് നേടി ജനേഷ് കുമാർ ജയിച്ചു കയറിയത് .
അഡ്വ കെ യു ജനീഷ് കുമാര്‍
കോന്നി:
കോന്നിയിലെ ജനങ്ങൾ നല്കിയ അംഗീകാരത്തിന് വിനയത്തോടെ നന്ദി രേഖപ്പെടുത്തുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിൻ്റെ പിൻതുണയിൽ കോന്നി നിയോജക മണ്ഡലത്തിൽ 16 മാസക്കാലം വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ കഴിഞ്ഞു.

കോന്നിയെ വികസന കുതിപ്പിലേക്ക് നയിക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് ജനങ്ങൾ നല്കിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്.
കൂടുതൽ വിനയാന്വിതനായി ജനങ്ങൾക്കു വേണ്ടി തുടർന്നും പ്രവർത്തിക്കും.കോന്നിയെ വികസന നേട്ടങ്ങളിലൂടെ മുന്നോട്ട് നയിക്കും. എല്ലാ ജനപ്രതിനിധികളേയും കക്ഷിരാഷ്ട്രീയാതീതമായി കൂട്ടി നിർത്തി വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുമെന്ന് ജനങ്ങൾക്ക് ഉറപ്പു നല്കുന്നു. വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച എൽ.ഡി.എഫ് പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

error: Content is protected !!