Trending Now

ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍;പോസ്റ്റല്‍ ബാലറ്റ് ഇതുവരെ ലഭിച്ചത് 6132

 

ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍;പോസ്റ്റല്‍ ബാലറ്റ് ഇതുവരെ ലഭിച്ചത് 6132

പത്തനംതിട്ട ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് വോട്ടുകള്‍ ഉള്‍പടെ ഇതുവരെ ലഭ്യമായത് 6132 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ ആബ്സന്റീസ് സ്പെഷല്‍ ബാലറ്റിലൂടെ 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 17,915 വോട്ടുകളും 1804 ഭിന്നശേഷി വോട്ടുകളും, 16 അവശ്യസേവന വിഭാഗത്തില്‍നിന്ന് 495 പേര്‍ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
നിയോജകമണ്ഡലം, ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം (സര്‍വീസ് വോട്ട് ഉള്‍പ്പടെ), 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വോട്ടുകള്‍, ഭിന്നശേഷി വോട്ടുകള്‍, അവശ്യസേവന വിഭാഗം എന്നിവ ക്രമത്തില്‍ :-

തിരുവല്ല – 360, 3914, 368, 31
റാന്നി – 959, 2834, 358, 52
ആറന്മുള – 1717, 4629, 419, 109
കോന്നി – 1785, 3492, 243, 110
അടൂര്‍ – 1311, 3046, 416, 193

വോട്ടിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം അതത് ആര്‍ഒമാരുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണയില്‍ വോട്ടിംഗ് മെഷീനുകള്‍ അഴൂരുള്ള ഇലക്ഷന്‍ ഗോഡൗണില്‍ എത്തിക്കും.