Trending Now

ശക്തമായ കാറ്റില്‍ കലഞ്ഞൂരിലും കോന്നിയിലും നാശനഷ്ടം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വൈകിട്ട് ഉണ്ടായ കാറ്റില്‍ കലഞ്ഞൂരിലും വകയാറിലും കോന്നിയിലും കാര്‍ഷിക മേഖലയില്‍ നാശനഷ്ടം ഉണ്ടായി .
കലഞ്ഞൂർ കല്ലറേത്ത് ജംഗ്ഷനിൽ ഇലക്ട്രിക് ലൈനിൽ വീണ മരം കലഞ്ഞൂർ ആർട്ട്‌സ് ആൻഡ്‌ സ്പോർട്ട്സ് ക്ലബ്‌ അംഗങ്ങൾ മുറിച്ചു മാറ്റി .പ്രസിഡന്റ് കൈലാസ് സാജ്, ബിജോ ജോയ്, അനീഷ്, സജി മാത്യു, സുമേഷ് എന്നിവർ നേതൃത്വം നൽകി. കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടൽ എസ്. ഐ ബിജുകുമാറിൽ നിന്നും അനുവാദം വാങ്ങി ആണ് സേവനത്തിന് ക്ലബ് അംഗങ്ങള്‍ ഇറങ്ങിയത്

.കോന്നി കല്ലേലി റോഡില്‍ മരം വീണു . അഗ്നിശമന വിഭാഗം എത്തി മരം മുറിച്ച് നീക്കി . കലഞ്ഞൂര്‍ ,കോന്നി മേഖലയില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട് . വൈകിട്ട് വലിയ തോതില്‍ ഉള്ള കാറ്റാണ് വീശിയത്

error: Content is protected !!