Trending Now

കോവിഡ് : അഗ്നിരക്ഷാ വകുപ്പ് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കും

കോവിഡ് : അഗ്നിരക്ഷാ വകുപ്പ് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കും
പത്തനംതിട്ട ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രണ്ടാം ഘട്ട വ്യാപനം അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ പരിമിതപ്പെടുത്തേണ്ട അവസരം കണക്കിലെടുത്ത് അഗ്നിരക്ഷാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിന് ഫയര്‍ ഫോഴ്സിന്റെ സേവനം ലഭിക്കുമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ അറിയിച്ചു. ഫയര്‍ ഫോഴ്സിന്റെയും സിവില്‍ ഡിഫന്‍സ് സേനയുടെയും കൂടി സഹകരണത്തോടെയാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ക്ക് അഗ്നി രക്ഷാ വകുപ്പ് ജീവനരക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഗ്നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ചാണു സംസ്ഥാനതലത്തിലും ജില്ലകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്നു പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍ അറിയിച്ചു. അടിയന്തര സഹായങ്ങള്‍ക്കു ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറായ 0468 2271101 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഇതിനു പുറമെ ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സ്റ്റേഷന്‍തല കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ – 9497920112. പത്തനംതിട്ട – 04682222001, 9497920090. അടൂര്‍ – 04734229100, 9497920091. തിരുവല്ല – 04692600101, 9497920093. റാന്നി – 04735224101, 9497920095.കോന്നി – 04682245300, 9497920088.സീതത്തോട് – 04735258101, 949792028.(കോന്നി വാര്‍ത്ത ഡോട്ട് കോം : 8281888276 

error: Content is protected !!