കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പത്താമുദയം കൊണ്ടാടി
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവവും വലിയ കരിക്ക് പടേനിയും കല്ലേലി ആദിത്യ പൊങ്കാലയും പുഷ്പാഭിഷേകവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ ദ്രാവിഡ കലകളുടെ അകമ്പടിയോടെ നടന്നു .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ സത് കര്‍മ്മങ്ങള്‍ക്കും പൂജകള്‍ക്കും ദീപം പകര്‍ന്നു .
മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം പത്താമുദയ വലിയ കരിക്ക് പടേനി , വാനര ഊട്ട് ,മീനൂട്ട് പ്രഭാത പൂജ കല്ലേലി അമ്മൂമ്മ കല്ലേലി അപ്പൂപ്പന്‍ പൂജ , പുഷ്പാഭിഷേകം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല, ആനയൂട്ട് , പൊങ്കാല നിവേദ്യ സമര്‍പ്പണം സമൂഹ സദ്യ , സാംസ്കാരിക സദസ്സ് , ഊട്ട് പൂജ , തൃപ്പടി പൂജ , അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ , ദീപാരാധന ,ദീപ നമസ്കാരം, ചെണ്ട മേളം പത്താമുദയ ഊട്ട്, ദ്രാവിഡ കലകളായ ചരിത്ര പുരാതനമായ കുംഭ പാട്ട് , പാട്ടും കളിയും, ഭാരതക്കളി , പടയണിക്കളി , തലയാട്ടം കളി എന്നിവ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നടന്നു . കാവിലെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി നിര്‍ദ്ധന രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു . കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്തകുമാറിന്‍റെ നേതൃത്വത്തില്‍ ഉള്ള ഉല്‍സവ സമിതി ചടങ്ങുകള്‍ നിയന്ത്രിയിച്ചു .