പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മേക്കുന്നുമുകള്‍, മേടയില്‍ ഭാഗം), വാര്‍ഡ് മൂന്ന് (ആനമുക്ക്, പുത്തന്‍ ചന്ത, മാവിള ഭാഗം, കൊച്ചുതറ പ്രദേശങ്ങള്‍), വാര്‍ഡ് നാല് (പുന്നക്കാട് തെക്ക് ഭാഗം), വാര്‍ഡ് 21 (തെങ്ങമം) പൂര്‍ണമായും, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 പൂര്‍ണമായും, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 പൂര്‍ണമായും, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (പനവന്തറ മുതല്‍ ജ്ഞാനാനന്ദ ഗുരുകുലം സ്‌കൂള്‍ വരെയും, എസ്എന്‍ഡിപി ഗുരുമന്ദിരം മുതല്‍ മുളയിരേത്ത് ജംഗ്ഷന്‍ വരെയും), വാര്‍ഡ് 13 (വാളിയക്കല്‍ ഭാഗം, അയിരൂര്‍ മഠം ക്ഷേത്രഭാഗം എന്നീ പ്രദേശങ്ങള്‍), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പരുത്തും പാറ ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 19 (തുകലശേരി കോട്ടത്തോട് പാറയില്‍ ഭാഗം, തുകലശേരി മാക് ഫാസ്റ്റ്-സ്ലോട്ടര്‍ ഹോം ഭാഗം എന്നീ പ്രദേശങ്ങള്‍), വാര്‍ഡ് 29 പൂര്‍ണമായും, വാര്‍ഡ് 36 പൂര്‍ണമായും, വാര്‍ഡ് 39 പൂര്‍ണമായും എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 19 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പുഴ), വാര്‍ഡ് ഒന്‍പത് (ഓതറ തെക്ക്) മുട്ടിനു പറം ഭാഗം, വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുളിക്കാമല ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കോട്ടമണ്‍ പാറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ചാലുവാതുക്കല്‍ ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വലിയകുളം മുതല്‍ കാക്കമല, ആശാരിപ്പടി മുതല്‍ അലിമുക്ക് ചൂരക്കുഴി വലിയകുളം ജീപ്പ് സ്റ്റാന്റ് വരെയും)എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 20 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.