കലഞ്ഞൂർ : കലഞ്ഞൂർ ആർട്ട്‌സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ഉദ്‌ഘാടനം സംസ്ഥാന ഓർഫനേജ് ബോർഡ് അംഗവും, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും ആയ ഡോ: പുനലൂർ സോമരാജൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കൈലാസ് സാജ് അധ്യക്ഷത വഹിച്ചു.
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സജി, കൂടൽ പോലീസ് സബ് ഇൻസ്‌പെക്ടർ ജി. ബിജുകുമാർ, ഹരി ആറ്റൂർ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. താളവാദ്യക്കാരായ കോന്നിയൂർ വിപിൻ കുമാറിനെയും ശിഷ്യൻമാരെയും, ശ്യാം ലേഔട്ട്, പ്രശാന്ത് കോയിക്കൽ, തീർത്ഥ ബിജു എന്നിവരെയും ആദരിച്ചു.