Trending Now

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 % വോട്ട്

 

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 % വോട്ട്. 2,03,27,893 വോട്ടർമാരാണ് വോട്ട് ചെയ്തത്. രണ്ട് കോടി 74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 98,58,832 പുരുഷന്മാരും, 1,04,68,936 സ്ത്രീകളും, 115 ട്രാൻസ്ജൻഡേഴ്‌സും വോട്ട് ചെയ്തു.

കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 81.52% ശതമാനമാണ് പോളിംഗ്. 61.85 ശതമാനവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. നേരത്തെ 80 വയസ് പിന്നിട്ടവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തിയിരുന്നു. മൂന്നര ലക്ഷം പേരാണ് ഇത്തരത്തിൽ പോസ്റ്റൽ വോട്ട് ചെയ്തത്. ഈ കണക്കും, ഒപ്പം സർവീസ് വോട്ടും ചേർത്താണ് നിലവിലെ പോളിംഗ് ശതമാനം കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാൾ 3.1 ശതമാനം കുറവാണ് ഇത്തവണത്തെ പോളിംഗ്. 2016 ലെ പോളിംഗ് 77.53 ശതമാനമായിരുന്നു.

error: Content is protected !!