Trending Now

തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം

 

തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം. ഈ മാസം 11 മുതലാണ് തൊഴിലിടങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശത്തോടും ഇത് സംബന്ധിച്ച തയാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.

സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കൊവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ് നിലവിലെ തീരുമാനം. കുറഞ്ഞത് നൂറ് പേരുള്ള ഇടങ്ങളിൽ വാക്‌സിൻ നൽകും. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക.

error: Content is protected !!