Trending Now

കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി

 

കോന്നി മണ്ഡലത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ് രേഖപ്പെടുത്തി . ഗവിയിലും ആവണിപ്പാറയിലും ബൂത്തുകള്‍ സജീകരിച്ചിരുന്നു . ഇവിടെയും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി .
കോന്നി മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. യു. ജനീഷ് കുമാർ സീതത്തോട് പഞ്ചായത്തിലെ വാലുപാറ കമ്മ്യൂണിറ്റി ഹാളിൽ വോട്ട് രേഖപ്പെടുത്തി.
യു ഡി എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ പ്രമാടം സ്കൂളിലും എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.

കെ സുരേന്ദ്രന്‍

കോന്നിയില്‍ എന്‍ ഡി എയ്ക്കു വലിയ വിജയം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു .

പിണറായി വിജയൻ

എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും

രമേശ് ചെന്നിത്തല

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങൾ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനൂടെ കാണാൻ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

error: Content is protected !!