Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ്

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(അന്തിമ കണക്കില്‍ മാറ്റം ഉണ്ടായേക്കാം). 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.67 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,126 പേര്‍ വോട്ട് ചെയ്തു. 3,43,101 പുരുഷന്‍മാരും 3,65,021 സ്ത്രീകളും 4 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. 5,00,163 പുരുഷന്മാരും 5,53,930 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് ജില്ലയില്‍ ആകെ വോട്ടര്‍മാരായുള്ളത്.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം അടൂരാണ്. 72.03 ശതമാനം. കുറവ് തിരുവല്ലയിലും-63.34 ശതമാനം. മറ്റു മണ്ഡലങ്ങളായ റാന്നി – 63.82, ആറന്മുള – 65.45, കോന്നി – 71.41 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.
2016 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജമണ്ഡലത്തില്‍ 69.29 ശതമാനവും, റാന്നിയില്‍ 70.38 ശതമാനവും, ആറന്മുളയില്‍ 70.96 ശതമാനവും, കോന്നിയില്‍ 73.19 ശതമാനവും, അടൂരില്‍ 74.52 ശതമാനവുമായിരുന്നു പോളിംഗ്.

നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച്
ജില്ലാ ഭരണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനം നിയന്ത്രണം നടത്തിയത് ജില്ലാ ഭരണകേന്ദ്രത്തിന്റെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം. പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ 716 ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നും വെബ്കാസ്റ്റിംഗ്് വഴി നിരീക്ഷിച്ചു. കളക്ടറേറ്റില്‍ ഒരു പ്രധാന കണ്‍ട്രോള്‍ റൂമും നിയോജക മണ്ഡലടിസ്ഥാനത്തില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകളും ഉള്‍പ്പെടെ ആറ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിച്ചത്. എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ 350ല്‍ അധികം ജീവനക്കാരാണ് 24 മണിക്കൂറും പ്രവര്‍ത്തിച്ച കണ്‍ട്രോള്‍ റൂമുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രവര്‍ത്തിച്ചത്. പ്രശ്‌നബാധിത, പ്രശ്‌നസാധ്യത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ എല്ലാ ബൂത്തുകളിലേയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, സെക്ടറല്‍ ഓഫീസമാര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതും ഓരോ സെക്കന്റിലും പോളിങ് ശതമാനമുള്‍പ്പെടെയുള്ള തത്സമയ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിച്ചിരുന്നു.
ജില്ലയിലെ 716 ബൂത്തുകളില്‍ സജ്ജമാക്കിയിരിക്കുന്ന വെബ്ക്യാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ തത്സമയം വീക്ഷിച്ചു.

വോട്ടെടുപ്പ് ദിവസം രാവിലെ 5.30നുതന്നെ വെബ്കാസ്റ്റിംഗ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബൂത്തുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമീപത്തായി സ്ഥാപിക്കുന്ന വെബ്ക്യാമറ, വോട്ടര്‍ പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയാണ് വെബ്കാസ്റ്റിംഗിലൂടെ ലഭ്യമായത്. ബി.എസ.്എന്‍.എല്‍ ആണ് വെബ്കാസ്റ്റിംഗിന് ആവശ്യമായ നെറ്റ് വര്‍ക്ക് നല്‍കിയത്്.
പരീക്ഷണാടിസ്ഥാനത്തില്‍ വെബ്കാസ്റ്റിംഗിന്റെ ട്രയല്‍ റണ്‍ മുഴുവന്‍ ബൂത്തുകളെയും ഉള്‍ക്കൊള്ളിച്ച് വോട്ടെടുപ്പിന് തലേദിവസം നടത്തിയിരുന്നു. ഐടി മിഷന്റെ നേതൃത്വത്തിലാണ് വെബ്കാസ്റ്റിംഗ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 93 അക്ഷയ സംരംഭകര്‍ക്കായിരുന്നു വെബ്കാസ്റ്റിംഗിന്റെ ചുമതല. വെബ്കാസ്റ്റിംഗ്് സിസിടിവി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ പകര്‍ത്തി ചീഫ് ഇലക്ടറല്‍ ഓഫീസിലാണ് സൂക്ഷിക്കുക.
ജില്ലാ ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ജില്ലാ ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ഷെയിന്‍ ജോസ് എന്നിവരാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്നത്. വെബ്്കാസ്റ്റിംഗ്, ഐ.ടി മിഷന്‍ ടെക്നിക്കല്‍ ഹെല്‍പ് ഡെസ്‌ക്ക്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, പോലീസ്, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ പാനലും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ അതത് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ജില്ലയിലെ പ്രധാന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ വെബ്കാസ്റ്റിംഗ് മോണിറ്ററിംഗ് ഡെസ്‌ക്കില്‍ മാത്രം രണ്ട് ഷിഫ്റ്റുകളിലായി 66 ജീവനക്കാരാണു പ്രവര്‍ത്തിച്ചത്. ഇതുകൂടാതെ എലി ട്രേയ്സസ്, പോള്‍ മാനേജര്‍, എന്‍കോര്‍, എ.എസ്.ടി മോണിറ്റര്‍ ആപ്പ്, ജി.പി.എസ് മോണിറ്ററിംഗ്, സെക്ടറല്‍ ഓഫീസര്‍മാരുടെ വാട്സ്ആപ്പ് മോണിട്ടറിംഗ് എന്നിവയുടെ മോണിറ്ററിംഗ്് തുടങ്ങിയവയും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരുന്നു. കണ്‍ട്രോള്‍ റൂമില്‍ വെബ്കാസ്റ്റിംഗ്് നിരീക്ഷിക്കുന്നത് കളക്ടര്‍ക്ക് പുറമേ, പോലീസ് ഒബ്സര്‍വര്‍ അശുതോഷ്‌കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവരും ഉണ്ടായിരുന്നു.

കോവിഡ് പ്രതിരോധത്തിലൂന്നിയ വോട്ടെടുപ്പ്

വോട്ടെടുപ്പ് ദിവസം കോവിഡ് പ്രതിരോധത്തിനും വലിയ പ്രാധാന്യം നല്‍കിയുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് കൈകള്‍ ശുചീകരിക്കാന്‍ സാനിറ്റൈസര്‍ നല്‍കാന്‍ പ്രത്യേകം ജീവനക്കാര്‍ ഉണ്ടായിരുന്നു. ബൂത്തുകള്‍ക്ക് മുമ്പില്‍ ശാരീരിക അകലം പാലിക്കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാസ്‌ക്ക് ശരിയായ രീതിയില്‍ ധരിച്ചാണ് വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ എത്തിയതെന്നും ഉറപ്പുവരുത്തി. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

നിയോജകമണ്ഡല അടിസ്ഥാനത്തില്‍
ഓരോ മണിക്കൂറിലേയും വോട്ടിംഗ് ശതമാനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ രാവിലെ എട്ട് വരെ 7.90 ശതമാനവും ഒന്‍പതിന് 15.54 ശതമാനവും 10ന് 23.06 ശതമാനവും 11ന് 30.73 ശതമാനവും ഉച്ചയ്ക്ക് 12ന് 38.01 ശതമാനവും ഒന്നിന് 44.06 ശതമാനവും രണ്ടിന് 48.66 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 53.13 ശതമാനവും നാലിന് 57.49 ശതമാനവും അഞ്ചിന് 61.39 ശതമാനവും ആറിന് 63.01 ശതമാനവും ഏഴിന് 63.34 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.
റാന്നിയില്‍ രാവിലെ എട്ട് വരെ 7.64 ശതമാനവും ഒന്‍പതിന് 15.17 ശതമാനവും 10ന് 22.53 ശതമാനവും 11ന് 30.76 ശതമാനവും ഉച്ചയ്ക്ക് 12ന് 38.55 ശതമാനവും ഒന്നിന് 44.79 ശതമാനവും രണ്ടിന് 49.11 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 53.65 ശതമാനവും നാലിന് 58.99 ശതമാനവും അഞ്ചിന് 62.17 ശതമാനവും ആറിന് 63.61 ശതമാനവും ഏഴിന് 63.82 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.
ആറന്മുളയില്‍ രാവിലെ എട്ട് വരെ 8.44 ശതമാനവും ഒന്‍പതിന് 16.63 ശതമാനവും 10ന് 24.74 ശതമാനവും 11ന് 32.60 ശതമാനവും ഉച്ചയ്ക്ക് 12ന് 40.31 ശതമാനവും ഒന്നിന് 46.59 ശതമാനവും രണ്ടിന് 51.23 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 55.79 ശതമാനവും നാലിന് 60.66 ശതമാനവും അഞ്ചിന് 64.02 ശതമാനവും ആറിന് 65.24 ശതമാനവും ഏഴിന് 65.45 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.
കോന്നിയില്‍ രാവിലെ എട്ട് വരെ 8.43 ശതമാനവും ഒന്‍പതിന് 17.20 ശതമാനവും 10ന് 25.62 ശതമാനവും 11ന് 34.21 ശതമാനവും ഉച്ചയ്ക്ക് 12ന് 42.36 ശതമാനവും ഒന്നിന് 49.51 ശതമാനവും രണ്ടിന് 54.91 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 60.06 ശതമാനവും നാലിന് 65.96 ശതമാനവും അഞ്ചിന് 69.81 ശതമാനവും ആറിന് 71.19 ശതമാനവും ഏഴിന് 71.42 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.
അടൂരില്‍ രാവിലെ എട്ട് വരെ 8.66 ശതമാനവും ഒന്‍പതിന് 17.73 ശതമാനവും 10ന് 26.25 ശതമാനവും 11ന് 34.77 ശതമാനവും ഉച്ചയ്ക്ക് 12ന് 43.01 ശതമാനവും ഒന്നിന് 50.03 ശതമാനവും രണ്ടിന് 55.40 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 60.59 ശതമാനവും നാലിന് 66.30 ശതമാനവും അഞ്ചിന് 70.23 ശതമാനവും ആറിന് 71.78 ശതമാനവും ഏഴിന് 72.03 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.