Trending Now

കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ മുതല്‍ തിരക്ക്

കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ മുതല്‍ തിരക്ക്

റിപ്പോര്‍ട്ട് / ചിത്രം : കൈലാഷ് കലഞ്ഞൂര്‍ , രാജേഷ് പേരങ്ങാട്ട് 

കോന്നി വാര്‍ത്ത : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു . കലഞ്ഞൂര്‍ ജി എല്‍ പി എസ്സില്‍ നീണ്ട ക്യൂ തന്നെ കാണുവാന്‍ കഴിഞ്ഞു . കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് പ്രായമായവര്‍ ആണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയത് എന്നു കോന്നി വാര്‍ത്ത പ്രതിനിധി കൈലാഷ് കലഞ്ഞൂര്‍ റിപ്പോര്‍ട്ട് ചെയ്തു .
കോന്നി അട്ടച്ചാക്കല്‍ ജി എല്‍ പി സ്കൂളിനും രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി . കോന്നി ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിയില്‍ വോട്ടെടുപ്പിന്‍റെ ആവേശത്തിലാണ് വോട്ടര്‍മാര്‍ . രാവിലെ തന്നെ അവര്‍ വോട്ട് രേഖപ്പെടുത്തി .

എല്‍ ഡി എഫ് കൊട്ടാരക്കര സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ
കലഞ്ഞൂർ ഗവഎല്‍ പി എസ്സില്‍ വോട്ട് ചെയ്തു

ആറന്‍മുള എല്‍ ഫി എഫ് സ്ഥാനാര്‍ഥി ആനപ്പാറ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി

കോന്നി യു ഡി എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ പ്രമാടം സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി

കോന്നി എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

error: Content is protected !!