Trending Now

നാളെ (ഏപ്രില്‍ ആറിന്) പൊതു അവധി

 

നിയമസഭാ ഇലക്ഷന്‍ വോട്ടിംഗ് ദിവസമായ ഏപ്രില്‍ ആറിന് പൊതു അവധി ആയിരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം ജീവനക്കാര്‍ക്ക് വേതനത്തോടുകൂടി അവധി നല്‍കേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും
ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
സര്‍ക്കാരിന്റെ 22.03.2021-ലെ 229/2021 ഉത്തരവ് പ്രകാരം പോളിംഗ് ദിവസമായ ഏപ്രില്‍ ആറിന് 48 മണിക്കൂര്‍ മുന്‍പ് ‘ഡ്രൈഡേ’ ആയി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, ഈ കാലയളവില്‍ യാതൊരു തരത്തിലുള്ള മദ്യവിതരണമോ, വില്‍പ്പനയോ, സൂക്ഷിച്ചുവെയ്ക്കലോ പാടില്ലാത്തതും, ബാര്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മദ്യവിതരണം നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!