നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെട്ട 495 പേര്‍ പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ അപേക്ഷിച്ച 571 വോട്ടര്‍മാരില്‍ 495 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭാ മണ്ഡലം, അവശ്യസര്‍വീസ് തപാല്‍ വോട്ട് രേഖപ്പെടുത്തിയവര്‍, ആകെ അവശ്യസര്‍വീസ് തപാല്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ ചുവടെ:-
റാന്നി- 52, 76.
കോന്നി-110, 124.
തിരുവല്ല-31, 40.
അടൂര്‍- 193, 207.
ആറന്മുള- 109, 124.
മാര്‍ച്ച് 28 29, 30 തീയതികളില്‍ലാണ് അഞ്ച് മണ്ഡലങ്ങളിലായി ക്രമീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കായിരുന്നു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്.