Trending Now

ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും

ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും

ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും

ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നി മണ്ഡലത്തില്‍ പറഞ്ഞു .കെ സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത് . പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

എൻ എസ്സ് എസ്സിനെതിരെ വാളോങ്ങുന്നത് ശബരിമലയിൽ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതികാരമാണെന്ന് കെ സുരേന്ദ്രൻ.
ശബരിമലയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യമാണ് സി പി എമ്മിനുള്ളത്. ശബരിമല വിഷയത്തിൽ പിന്നോട്ട് പോകാൻ തയ്യാറല്ല. ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ അണിനിരത്തി വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും.

error: Content is protected !!