കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും സംഘടിച്ചു . പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ച് നേടിയ പണവും സ്വത്തുക്കളും കണ്ടു കെട്ടി ഇടക്കാലാശ്വാസമായി നിക്ഷേപകര്‍ക്ക് നല്‍കണം എന്നാണ് പ്രധാന ആവശ്യം . കേസ്സ് ഏറ്റെടുത്ത സി ബി ഐയുടെ അന്വേഷണത്തില്‍ പുരോഗതിയില്ല . മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടി നിക്ഷേപകര്‍ക്ക് അനുകൂലമായി നടപടി ഉണ്ടാകണം എന്നാണ് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ ആവശ്യം . സംസ്ഥാനത്തെ നൂറുകണക്കിന് നിക്ഷേപകര്‍ സെക്രട്ടറിയേറ്റിലേക്ക്നടന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും ഉപവാസസമരത്തിലും പങ്കെടുത്തു .
2000 കോടിയിലേറെ രൂപയുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് കേസ്സ് സി ബി ഐ ഏറ്റെടുത്തു എങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ല . പോലീസ് കണ്ടെത്തിയ കാര്യങ്ങളില്‍ നിന്നും സി ബി ഐ കൂടുതലായി ഒന്നും കണ്ടെത്തിയില്ല . സി ബി ഐഭാഗത്ത് നിന്നും അന്വേഷണത്തില്‍ ഒച്ചിഴയും വേഗത മാത്രം . ഇതില്‍ പ്രതിക്ഷേധിച്ച് കൊണ്ടാണ് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും നടത്തിയത് എന്ന് നിക്ഷേപക കൂട്ടായ്മ പ്രസിഡന്‍റ് സി എസ് നായർ”കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു .
കോമ്പിന്റന്റ് അതോറിറ്റി ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പിലാക്കാത്തതിനാലും സി ബി ഐ അന്വേഷണം മന്ദഗതിയിൽ ഇഴഞ്ഞുനീങ്ങുന്നതിനെതിരെയും ഫോറൻസിക് ആഡിറ്റ് നടപ്പാക്കാത്തതിലും കണ്ടു കെട്ടിയ സ്ഥാപര ജംഗമവസ്തുക്കളും സ്വർണ്ണവുംപണവും മറ്റ് ബ്രാഞ്ച് ഡിപ്പോസിറ്റ് പണവും യഥാവിധി കോമ്പിന്റന്റ് അതോറിറ്റി കണ്ടുകെട്ടി ഇടക്കാലാശ്വാസമായി നിക്ഷേപകർക്ക്നല്‍കാത്തതിലും പ്രതിഷേധിച്ച് വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികള്‍ നടക്കും .
കണ്ടുകെട്ടിയ സ്വത്തുവകകളും പണവും വാഹനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ട് ഇടക്കാല ആശ്വാസമായി നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് ആവശ്യം . നിക്ഷേപകരെ ആത്മഹത്യയിൽ നിന്നും രക്ഷിക്കണം എന്ന് ഭാരവാഹികള്‍ പറഞ്ഞു .
ബഡ്സ് കോടതി കേരളവും കേരളത്തിന് പുറത്തുമുള്ളഎല്ലാ കേസുകളും ഒരു കോമ്പിന്റന്റ് അതോറിറ്റിയുടെ കീഴിലാക്കി കണ്ടുകെട്ടുന്ന സ്വത്തുവകകൾ നിക്ഷേപകരിൽ എത്തിക്കാൻ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ സമർപ്പണം നടത്താൻ സംസ്ഥാന സര്‍ക്കാരും കോമ്പിന്റന്റ് അതോറിറ്റിയുംബഡ്സ് കോടതിയെ ഏർപ്പെടുത്തണം . പല ബഡ്സ് കോടതി എന്നത് ഒന്നോ രണ്ടോബഡ്സ് കോടതികളാക്കി ചുരുക്കി നിക്ഷേപകരെ സഹായിക്കണം എന്ന് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു .
സി എസ് നായര്‍ ,തോമസ് തുമ്പമണ്‍ , ഷാജഹാന്‍ ,തോമസ് വിളയില്‍,സജീവ് ഊന്നുകല്‍ ,അന്നമ്മ തോമസ് ,സുനില്‍ ഏനാത്ത് , ആരോമല്‍ കിടങ്ങന്നൂര്‍ എന്നിവര്‍ സംസാരിച്ചു