Trending Now

എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണം : ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി കോന്നിയിൽ എത്തും

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടമെത്തുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട ജില്ലയിലെത്തുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്‌ അറിയിച്ചു.

കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. അന്ന് 2.30 പി എം ന് എത്തുന്ന പ്രധാനമന്ത്രി വിജയ് റാലിയിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ബി ജെ പി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, കർണാടക സംസ്ഥാന വക്താവ് ക്യാപ്റ്റൻ ഗണേഷ് കാർണിക് ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി

ഏപ്രിൽ 2 ന് പ്രധാനമന്ത്രി കോന്നിയിൽ: പ്രതീക്ഷകൾ വാനോളം

 

പ്രധാനമന്ത്രി അടുത്തമാസം രണ്ടിന് കോന്നി, പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ എത്തുന്നതോടെ കോന്നി നിയോജക മണ്ഡലം ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യുന്ന മണ്ഡലമായി മാറുന്നു.

പത്തനംതിട്ട ജില്ലയിൽ എൻ ഡി എ സ്ഥാനാർഥികളുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി എത്തുന്നതെങ്കിലും അദ്ദേഹം പങ്കെടുക്കുന്ന വിജയ് റാലി നടക്കുന്നത് കോന്നി മണ്ഡലത്തിലാണ്.ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ കോന്നിയിൽ എത്തിത്തുടങ്ങി.

ഏറെ നാളുകൾക്കു ശേഷമാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി പത്തനംതിട്ട ജില്ലയിലെത്തുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ആധ്യാത്മിക ടൂറിസം പദ്ധതി പത്തനംതിട്ട ഏറെ കാത്തിരിക്കുന്ന വികസന പദ്ധതിയാണ്. മാത്രമല്ല പത്തനംതിട്ടയുടെ നാനാവിധമായ വികസന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാൻ വിജയ് റാലിക്കു കഴിയുമെന്ന നിഗമനത്തിലാണ് ജനങ്ങൾ. തെരെഞ്ഞെടുപ്പ് റാലി ആയതിനാൽ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാൻ സാധ്യത ഇല്ലെങ്കിലും കോന്നിയുടെ സമഗ്ര വികസനത്തിനുതകുന്ന രൂപ രേഖയുമായാണ് പ്രധാന മന്ത്രി എത്തുന്നതെന്ന് അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

 

പ്രധാനമന്ത്രിയുടെ സന്ദർശന വാർത്ത സ്ഥിരീകരിച്ചതോടെ വലിയ ആവേശമാണ്പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ ഡി എ പ്രവർത്തകർക്കുണ്ടായത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ജില്ലയിലെ ചില മണ്ഡലങ്ങളിൽ പൂർണമായ വിജയ സാധ്യത ഉരുത്തിരിഞ്ഞു വരുമെന്ന് ബി ജെ പി കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു.