Trending Now

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയ്ക്ക് പുതിയ നേതൃത്വം

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയ്ക്ക് പുതിയ നേതൃത്വം

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതു നേതൃത്വത്തിന്റെ ഉത്ഘാടനം സൂം മീറ്റിംഗില്‍ വിവിധ പരിപാടികളോടെ വിജയകരമായി ആഘോഷിച്ചു. ധാരാളം നേഴ്‌സ് പ്രാക്ടീഷണേഴ്‌സ്മാര്‍ പങ്കെടുത്ത ആഘോഷത്തില്‍ നേഴ്‌സിങ് ലീഡര്‍ഷിപ്പിലുള്ള പ്രഗത്ഭരായ പ്രാസംഗികരും ആഘോഷത്തെ ഭംഗിയാക്കി.

നേഹ ജോ യുടെ അമേരിക്കന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ് ഡോ. ആനി പോള്‍ DNP, MSN, PNP, MPH തന്റെ നാലുവര്‍ഷത്തെ നിന്‍പായുടെ ചരിത്രം: ആരംഭം, വളര്‍ച്ച, എഡ്യൂക്കേഷണല്‍ സെമിനാര്‍, അമേരിക്കയിലും, ഇന്ത്യയിലും സ്‌കോളര്‍ഷിപ്പും കൊടുക്കുന്നതും ചാരിറ്റി സഹായം നല്‍കുന്നതും, ഹെല്‍ത്ത്‌ഫെയര്‍, വോളന്റീയര്‍ വര്‍ക്ക്, ചാരിറ്റി ഡോനേഷന്‍ തുടങ്ങിയ പരിപാടികളെ കുറിച്ചും പവര്‍പോയിന്റിലൂടെ പങ്കുവച്ചു. തുടക്കത്തിലേ നിന്പ ക്കുവേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരേയും ഡോ. ആനി പോള്‍ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുകയും അവര്‍ക്കു നന്ദി പറയുകയും ചെയ്തു. അതോടൊപ്പം നിന്പയുടെ വളര്‍ച്ചക്കുവേണ്ടി സഹായിച്ച വര്‍ക്കും സ്‌പോണ്‍സര്‍ ചെയ്ത വര്‍ക്കും നന്ദി പറഞ്ഞു.

ഡോ. വര്‍ഷ സിങ് മുഖ്യ അഥിതിയായ ഡോ.മേരി എല്ലന്‍ ലെവിനെ പരിചയപ്പെടുത്തി.ഡോ.മേരി എല്ലന്‍ ലെവിന്‍ DNP,RN, APC,FAANP,FAANa,ന്യൂജേഴ്‌സി നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് , പ്രൊഫഷണല്‍ അസ്സോസിയേഷണറെ മെംബെര്‍ഷിപ് എടുക്കുന്നതിന്റെ പ്രയോജനങ്ങെളെ പറ്റി സംസാരിച്ചു. ഡോ. സൂസമ്മ എബ്രഹാം ഗസ്റ്റ് സ്പീക്കര്‍ ഡോ.സലീനഷായെ പരിചയപ്പെടുത്തി. ഡോ.സലീന ഷാ, PHD, MSN (Registrar Kerala Nurses and Midwives Council, Kerala) എന്‍ .പി മാരുടെ പ്രാധാന്യത്തെപ്പറ്റിയും ഇന്ത്യയില്‍ സേവനം ആരംഭിച്ചിട്ടില്ല എന്നും, നഴ്‌സസ് പ്രൊഫഷന്റെയും, നഴ്‌സ ഴ്‌സസ് അസ്സോസിയേഷിന്റെയും പുരോഗമനത്തെപ്പറ്റിയും സംസാരിച്ചു.

പുതിയ പ്രസിഡന്റ് ഡോ. അനു വര്‍ഗീസ് DNP,MSN,FNP, ആദ്യം മുതലേ നിന്പക്കുവേണ്ടി പ്രവര്‍ത്തിച്ച ഇവര്‍ ഈ അസ്സോസിയേഷന്‍ മുന്നോട്ടു നയിക്കാനുള്ള പാടവം തെളിയിച്ചുട്ടുണ്ട്. ജെനറല്‍ബോഡിയുടെ തീരുമാനമനുസരിച്ചു ഡോ. ആനി പോളിനെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികള്‍ക്ക്, ഡോ. ആനി പോള്‍ ഇന്‍സ്റ്റലേഷന്‍ ഓത്ത് ചൊല്ലി കൊടുത്തു. പുതിയ പ്രസിഡന്റ് ഡോക്ടര്‍ അനു വര്ഗീസ് ഫൗണ്ടിങ് പ്രസിഡന്റിനും ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്ക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് രണ്ട് വര്‍ഷത്തെ പരിപാടികളുടെ രൂപരേഖയെപ്പറ്റി സംസാരിച്ചു.. എന്‍പി മാരുടെ പ്രൊഫഷണല്‍ വളര്‍ച്ചക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, പ്രസന്ന ബാബു , വൈസ് പ്രസിഡണ്ട്, ഡോ.ബിനു കരുണ്‍, സെക്രട്ടറി ഡോ.സിജി മാത്യു, ട്രഷറാര്‍, കാര്‍ മൈക്കിള്‍ ജോണ്‍,ജോയിന്റ് സെക്രട്ടറി, ലീന ആലപ്പാട്ട്, ജോയിന്റ് ട്രഷറാര്‍, ഡോ. സൂസമ്മ അബ്രാഹം എന്നിവര്‍ പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍മാരാണ്. കമ്മിറ്റി ചെയേര്‍സ്, കോ ചെയേര്‍സ് എല്ലാവരും കൂടി 45 പേരുള്ള ഒരു വലിയ ടീം ആണ് പ്രവത്തന സന്നദ്ധരാ യിട്ടുള്ളത്.

ഡോ. അന്ന ജോര്‍ജ് ,ഐനാനി പ്രസിഡന്റ്, ജോര്‍ജി വര്ഗീസ്, ഫൊക്കാന പ്രസിഡന്റ്,അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റ്, തങ്കമണി അരവിന്ദാക്ഷന്‍,വേള്‍ഡ് മലയാളീ കൌണ്‍സില്‍ പ്രസിഡന്റ്,മാത്യു വര്ഗീസ് ഇച്ഛാ ക്ലബ് പ്രസിഡന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍ .പി മാരുടെ സേവനങ്ങളെ പ്രശംസിച്ചു സംസാരിക്കുകയും, ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഒപ്പം എല്ലാ സഹായസഹകരങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

റോഷിന്‍ മാമന്‍, മാത്യു കരുണ്‍, രിശോന്‍ കണ്ടംകുളത്തില്‍,റീന സാബു, രമ ഷാജി എന്നിവരുടെ ഗാനാലാപനവും, കാവ്യ മേനോന്റെ നൃത്തവും പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.സെക്രട്ടറി, ഡോ. സിജി മാത്യു നന്ദി രേഖപ്പെടുത്തി. ഷൈല റോഷിന്‍,ലീന ആലപ്പാട്ട് എന്നിവര്‍ എംസിമാരായിരുന്നു. പ്രസന്ന ബാബു പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

error: Content is protected !!