Trending Now

കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

 

കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്  പ്രധാനമായും പത്രികയിലെ വാഗ്ദാനങ്ങൾ.

അധികാരത്തിലേറിയാൽ ശബരിമലയിൽ നിയമനിർമ്മാണം നടത്തും. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകും. എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണവ്യവസ്ഥ കൊണ്ടുവരും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. കേരളം ഭീകരവാദ വിമുക്തമാക്കും. ഭൂരഹിതരായ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി നൽകും. പട്ടിണിരഹിത കേരളം പ്രാവർത്തികമാക്കും. ബിപിഎൽ വിഭാഗത്തിലുള്ള കിടപ്പു രോഗികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്പ്ടോപ്പ് നൽകും. മുതൽ മുടക്കുന്നവർക്ക് ന്യായമായ ലാഭം ഉറപ്പാക്കും. പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കും. ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തും. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം ആറു പാചക വാതക സിലിണ്ടർ സൗജന്യമായി നൽകും തുടങ്ങിയവകളാണ് വാദ്ഗാനങ്ങൾ.

പ്രകടനപത്രിക  പത്തനംതിട്ട ജില്ലക്ക് അപൂർവ്വ നേട്ടമാകും : വി എ സൂരജ്(ബി ജെ പി ജില്ലാ  ജനറല്‍ സെക്രട്ടറി ) 

ബിജെപി പ്രകടനപത്രിക പത്തനംതിട്ട ജില്ലയിലെ ജനങ്ങൾക്കു അപൂർവ്വ നേട്ടമാകുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് വ്യക്തമാക്കി.

സഹകരണ മേഖല, തൊഴില്‍ മേഖല, സാമ്പത്തിക രംഗം, റെയില്‍വേ, വിദ്യാഭ്യാസ മേഖല, പൊതുജനാരോഗ്യം തുടങ്ങി സമസ്തമേഖലകളുടെയും ഉന്നമനം ലക്ഷ്യമാക്കുന്നതാണു് പ്രകടന പത്രിക. മാത്രമല്ല സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥയാണ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം.ബി പി എൽ കുടുംബങ്ങൾക്ക് വർഷം ആറ് പാചക വാതക സിലിണ്ടർ സൗജന്യമായി നല്കുമെന്ന വാഗ്ദാനം സ്വപ്നതുല്യമാണ്.

ശബരിമല ആചാരസംരക്ഷണത്തിന് നിയമനിര്‍മാണം, ഭൂരഹിതരായ  പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി, പട്ടിണിരഹിത കേരളം, ബിപിഎല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം ഇവയൊക്കെ ജില്ലയിലെ പട്ടിണി പാവങ്ങൾക്ക് കൈത്താങ്ങാകും.മലയോര ജില്ലയിൽ വൻ വികസന പദ്ധതികളും നടപ്പാക്കുമെന്നും വിഎ സൂരജ് വ്യക്തമാക്കി

error: Content is protected !!