Trending Now

വിടവാങ്ങിയ ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ ന്യൂയോര്‍ക്കില്‍ നടക്കും

 

ന്യൂ യോർക്ക് @കോന്നി വാര്‍ത്ത ഡോട്ട് കോം : ശനിയാഴ്ച അന്തരിച്ച വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 25, 26 (വ്യാഴം, വെള്ളി) തീയതികളിൽ ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് (110 School House Road, Levittown , New York 11756) വൈകുന്നേരം 4 മുതൽ 8 വരെയുള്ള സമയങ്ങളിൽ നടത്തപ്പെടും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാവും പൊതുദർശനം നടത്തുക.

കോവിഡ് കാലയളവിലെ ചില സാങ്കേതിക നിയമ തടസ്സങ്ങൾ മൂലം ഉടനെ നാട്ടിൽ കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം നിലവിലുള്ളതിനാൽ സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച ന്യൂയോർക്കിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പാ വിടവാങ്ങി

error: Content is protected !!