Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 1530 ബൂത്തുകള്‍

 

നിയമസഭ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ സജ്ജികരിക്കുന്നത് 1530 ബൂത്തുകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1077 ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്.

453 ഓക്‌സിലറി ബൂത്തുകളാണ് പുതിയതായി സജ്ജീകരിക്കുന്നത്. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പടെ തിരുവല്ല നിയോജക മണ്ഡലത്തില്‍ 311, റാന്നി നിയോജക മണ്ഡലത്തില്‍ 282, ആറന്മുള നിയോജക മണ്ഡലത്തില്‍ 338, കോന്നി നിയോജക മണ്ഡലത്തില്‍ 293, അടൂര്‍ നിയോജകമണ്ഡലത്തില്‍ 306 ബൂത്തുകളുമാണുള്ളത്.

error: Content is protected !!