വീഡിയോ റിക്കാര്‍ഡിംഗിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അബ്‌സന്റീ വോട്ടേഴ്‌സിന് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നതിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാര്‍ഡിംഗ് ക്യാമറ, വീഡിയോഗ്രാഫര്‍ ദിവസവേതന ഇനത്തിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

നിബന്ധനകള്‍:- പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട്, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ / റിട്ടേണിംഗ് ഓഫീസര്‍ / അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസ് / ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദ്ദേശം അനുസരിച്ച് വീഡിയോ റിക്കാര്‍ഡ് ചെയ്യണം. പോസ്റ്റല്‍ ബാലറ്റ് വിതരണം ടീമുകളായി തിരിച്ചാണ് ജില്ലയിലുടനീളം പ്രവര്‍ത്തനം നടത്തുന്നത്. ഓരോ ടീമിനും ഒരു വീഡിയോ ഗ്രാഫറെ ക്രമീകരിക്കത്തക്ക തരത്തില്‍ വീഡിയോഗ്രാഫറുമാരുടെ സേവനം ഉറപ്പാക്കേണ്ടതാണ്.

ചുമതലപ്പെട്ട ഓരോ വീഡിയോഗ്രാഫറുമാരും തങ്ങള്‍ റിക്കാര്‍ഡ് ചെയ്ത വിവരങ്ങള്‍ എഡിറ്റുചെയ്യാതെ ഡിവിഡിയില്‍ പകര്‍ത്തി, തീയതി, ടീമിന്റെ പേര് എന്നിവ രേഖപ്പെടുത്തി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ അംഗീകാരത്തോടെ അടുത്തദിവസം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരെ ഏല്‍പ്പിക്കേണ്ടതാണ്. ഡിവിഡി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം ആനുപാതിക നഷ്ടപരിഹാരം കക്ഷികളില്‍ നിന്ന് ഈടാക്കും.

എല്ലാ റിട്ടേണിംഗ് / അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമാര്‍ക്ക് അനുവദിച്ചിട്ടുള്ള വീഡിയോ ഗ്രാഫറുമാര്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. ചുരുങ്ങിയത് 220 വീഡിയോ ടീമിനെ ആവശ്യമായി വരുന്നതും അധികമായി വീഡിയോ ഗ്രാഫറുമാരുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട കരാറുകാരന്‍ ബാധ്യസ്ഥനാണ്.

ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കരാറുകാരന്‍ 25000 രൂപയ്ക്കുള്ള നിരതദ്രവ്യം പത്തനംതിട്ട എസ്.ബി.ഐ ശാഖയില്‍ മാറാവുന്ന ഡി.ഡി. യായി ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍), പത്തനംതിട്ട യുടെ പേരില്‍ എടുത്ത് സമര്‍പ്പിക്കണം. കരാര്‍ ലഭിച്ച് പിന്‍മാറുന്ന പക്ഷം നിരതദ്രവ്യം തിരികെ നല്‍കുന്നതല്ല. നിയമാനുസരണം ഒടുക്കേണ്ട നികുതി ഉള്‍പ്പടെയുള്ള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്.

മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ഈ മാസം 22ന് വൈകിട്ട് നാലിനകം പത്തനംതിട്ട ഇലക്ഷന്‍ വിഭാഗത്തില്‍ എത്തിക്കണം. ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകിട്ട് അഞ്ചിന് സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ തുറക്കും. പ്രവര്‍ത്തികള്‍ ആരംഭിക്കേണ്ട തീയതി പിന്നീട് അറിയിക്കും. ഈ വിഷയത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാകളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0468 2320940

error: Content is protected !!