ബിജെപിക്ക് തിരിച്ചടി; മൂന്നു മണ്ഡലത്തിലെ എന്‍ ഡി എ പത്രിക തള്ളി

 

തലശേരി, ദേവികുളം ഗുരുവായൂര്‍ എന്നിവിടെ എന്‍ഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി. ദേവികുളത്ത്‌ എൻഡിഎ സഖ്യത്തിൽ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്.

ഗുരുവായൂരിൽ അഡ്വ. നിവേദിതയുടെ പത്രികയാണ്‌ തള്ളിയത്‌. മഹിളാ മോർച്ച അധ്യക്ഷയാണ്‌ നിവേദിത.ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ്‌ പത്രിക തള്ളാൻ കാരണം.

തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ബിജെപി ജില്ലാ പ്രസിഡന്റ്‌ എൻ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുമില്ല.

error: Content is protected !!