അംഗമല്ലാത്തവര്‍ക്കും അരുവാപ്പുലം ബാങ്കില്‍ സുഭിക്ഷ കേരളം പദ്ധതി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടത്തക്ക രീതിയിൽ പരിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കും, ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്കും ടാറ്റ ജി.ഐ. മെഷിൽ നിർമ്മിച്ച ഹൈടെക് കോഴിക്കൂടും, വെങ്കിടേശ്വര ഹാച്ചറിയുടെ Bv 380 ഇനം കോഴിക്കുഞ്ഞുങ്ങളും, പോഷക സമൃദ്ധമായ കോഴിത്തീറ്റയും ബാങ്ക് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും .

ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്, കെ പി . നസ്സീർ, വിജയ വിൽസൺ, എം കെ .പ്രഭാകരൻ, അനിത എസ്സ് കുമാർ, മാത്യു വർഗ്ഗീസ്, ബിജു പി വി , മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. ഫോൺ: 9446363111.

error: Content is protected !!