കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കവേ ഫ്‌ളാറ്റിനു മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു

Spread the love

 

ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു. തിരുവനന്തപുരം വര്‍ക്കല ഇടവയിലാണ് സംഭവം. ഇടവ നിവാസി അബു ഫസലിന്റെ ഭാര്യ നിമയാണ് മരിച്ചത്.ആറ് മാസം പ്രായമുള്ള ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കാല്‍ വഴുതി വീണതെന്നാണ് ബന്ധുക്കളുടെ മൊഴി.

ഫ്‌ളാറ്റിന് മുകളില്‍ നില്‍ക്കുന്ന യുവതിയുടെ കൈയില്‍ നിന്ന് കുട്ടി വഴുതി വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ യുവതിയും താഴോട്ട് വീണു. നിലവിളി കേട്ടുവന്ന നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നിമയുടെ ഭര്‍ത്താവ് അബു ഫസല്‍ ദുബായിലാണ്.

Related posts