Trending Now

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗിന് ഒപ്പം വാക്സിനേഷനും

 

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി (മാര്‍ച്ച് 17, 18) നടക്കുന്ന ട്രെയിനിംഗിന് ഒപ്പം കോവിഡ് വാക്‌സിനും നല്‍കും. രാവിലെ 9.30 മുതല്‍ ട്രെയിനിംഗ് ക്ലാസുകള്‍ നടത്തുന്നതോടൊപ്പം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സെന്ററുകളിലാണ് കോവിഡ് വാക്സിനും നല്‍കുന്നതെന്ന് ആര്‍സിഎച്ച്ഒ ഡോ. സന്തോഷ് കുമാര്‍ അറിയിച്ചു.

ആറന്മുള മണ്ഡലത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, റാന്നിയില്‍ സിറ്റാഡല്‍ സ്‌കൂള്‍, അടൂരില്‍ ഓള്‍ സെയ്ന്റ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജുനിയര്‍ കോളജ്, കോന്നിയില്‍ ഗവ.എച്ച്.എസ്.എസ്, തിരുവല്ലയില്‍ ഡയറ്റ് സെന്റര്‍ എന്നിവിടങ്ങളിലായാണ് ട്രെയിനിംഗ് സജീകരിച്ചിരിക്കുന്നത്. കാതോലിക്കേറ്റ് കോളേജിലെ ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ അവിടെ സജ്ജീകരിച്ചിരിക്കുന്ന വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കണം. റാന്നി സിറ്റാഡെല്‍ സ്‌കൂളിലും കോന്നി ഗവ.എച്ച്.എസ്.എസിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അടൂര്‍ ഓള്‍ സെയ്ന്റ്‌സ് പബ്ലിക് സ്‌കൂളില്‍ ട്രെയിനിംഗിനെത്തുന്നവരില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ ജി.എച്ച് അടൂരിലും തിരുവല്ല ഡയറ്റ് ഹാളിലെ ഉദ്യോഗസ്ഥര്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലുമെത്തി വാക്‌സിന്‍ സ്വീകരിക്കണം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അലര്‍ജിയുള്ളവരും വാക്‌സിന്‍ എടുക്കേണ്ടതില്ല.
സംശയ നിവാരണത്തിനായി മണ്ഡല അടിസ്ഥാനത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാം. ആറന്മുള – ഡോ. ആശിഷ് – 994797007, റാന്നി- ഡോ. അജാസ് – 9895803577, അടൂര്‍ – ഡോ. സഹ്നി – 9447001174, കോന്നി- ഡോ.അജോയ് – 6282279653, തിരുവല്ല – ഡോ. ആശ – 9447355724.