Trending Now

നേമത്തില്‍ നട്ടെല്ല് ഉള്ള ആണ്‍കുട്ടിയായി മുരളീധരന്‍ 

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവും 2019 മുതൽ വടകരയിൽ നിന്നുള്ള ലോക്സഭാംഗവുമാണ്‌ കെ. മുരളീധരൻ (ജനനം: 14 മെയ് 1957) കെ.പി.സി.സിയുടെ മുൻ പ്രസിഡണ്ടായിരുന്ന കെ. മുരളീധരൻ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്റെ മകനാണ്.

കോന്നി വാര്‍ത്ത : കോണ്‍ഗ്രസ്സിലെ നട്ടെല്ല് ഉള്ള ആണ്‍ കുട്ടി . കെ മുരളീധരന്‍ തന്നെ . ജനകീയര്‍ എന്ന് മേനി പറഞ്ഞു നടന്ന ഉമ്മന്‍ ചാണ്ടി ,രമേഷ് ചെന്നിത്തല ആദിയായവര്‍ സ്വന്തം മണ്ഡലം വിട്ട് മല്‍സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് സ്വയം അറിയാവുന്നത് കൊണ്ട് നേമം എന്ന് കേട്ടപ്പോള്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിച്ചു .
അവിടെയാണ് കെ മുരളീധരന്‍ എന്ന കെ കരുണാകരന്‍റെ മകന്‍ നട്ടെല്ല് നിവര്‍ത്തി നേമം മണ്ഡലത്തില്‍ വിജയിച്ച് വരാം എന്നുള്ള ആത്മ ധൈര്യം പ്രകടിപ്പിച്ചതും അവിടെ സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തതും .
കെ കരുണാകരനെ പ്രിയ പുത്രന്‍ കെ മുരളീധരനെ മുഖ്യ മന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം . കെ കരുണാകരന്‍ എന്ന കൂര്‍മ്മ ബുദ്ധി ശാലി താന്‍ എടുക്കുന്ന തീരുമാനം അത് ആത്മാര്‍ദ്ധമായി വിജയിപ്പിച്ചു കാണിച്ചു തന്ന ആളാണ് . കെ കരുണാകരന്‍റെ ആത്മാവു ഇപ്പോള്‍ സന്തോഷിക്കുന്നു .
ഉമ്മന്‍ ചാണ്ടി രമേഷ് ആദികള്‍ സ്വന്തം മണ്ഡലം വിട്ട് മല്‍സരിച്ചാല്‍ തോല്‍വിയുടെ രുചി അറിയുമെന്ന് ഏത് കൊച്ചു കുട്ടികള്‍ക്കും അറിയാം . ജനകീയര്‍ ആണെങ്കില്‍ എവിടേയും നിന്നു മല്‍സരിക്കണം .ഇത് മല്‍സരം ആണ് .ജനം ആണ് ജനകീയരെ തിരഞ്ഞെടുക്കുന്നത് . ഉമ്മച്ചനും രമേഷിനും സ്വയമായി പോലും ആ വിശ്വാസം ഇല്ല .

 

വടകരയില്‍ പോയി വിജയിച്ചു . പിന്നെയാണോ നേമം എന്ന് മുരളീധരന്‍ മനസില്‍ പറയുന്നു . ഉമ്മനും രമേശും ഭയന്ന നേമം മണ്ഡലത്തില്‍ കെ മുരളീധരന്‍ കടന്നു ചെല്ലുന്നത് പൊതുവില്‍ കോണ്‍ഗ്രസില്‍ ആശ്വാസം പകര്‍ന്നു .

error: Content is protected !!